കഞ്ഞിക്കുഴി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
കഞ്ഞിക്കുഴി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആധരിക്കലും നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ കോമളം മോഹന്‍ദാസ് അധ്യക്ഷയായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോനാ ട്രീസാ ജോബി, കെ കെ അജിത് കുമാര്‍, കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ അബിന്‍ഷാ അഷറഫ്, ജോബി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?