കാമാക്ഷി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
കാമാക്ഷി പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
ഇടുക്കി: കാമാക്ഷി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച ക്ഷീര കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷക, മികച്ച സമ്മിശ്ര കര്‍ഷക, മികച്ച കര്‍ഷക സംരംഭക, മികച്ച യുവ കര്‍ഷക, മികച്ച യുവ കര്‍ഷകന്‍, മികച്ച പട്ടികജാതി കര്‍ഷകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ എ പി ഉസ്മാന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ടോമി, കെ കെ സുബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാവേലില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയി കാട്ടുപാലം, സെക്രട്ടറി സാന്ദ്രാ സുനില്‍, കൃഷി ഓഫീസര്‍ സോജി തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോസഫ് മാണി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?