പിതൃതര്‍പ്പണത്തിനൊരുങ്ങി അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം
പിതൃതര്‍പ്പണത്തിനൊരുങ്ങി അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം

ഇടുക്കി: പുണ്യപുരാതന ക്ഷേത്രമായ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം കര്‍ക്കിടക ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ഒരുങ്ങി. ഓരോ വര്‍ഷവും നൂറ് കണക്കിന് ഭക്തര്‍ ബലി തര്‍പ്പണത്തിനെത്തുന്ന ഇവിടെ ക്ഷേത്രം ഭരണസമിതി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. പുലര്‍ച്ചെ 5:30 മുതല്‍ കര്‍ക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും ആരംഭിക്കും. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരത്തോളം ഭക്തജനങ്ങള്‍ എത്തുമെന്നാണ് ക്ഷേത്ര ഭരണസമിതി കരുതുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട പഞ്ച മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് അയ്യപ്പന്‍കോവില്‍ പുരാതന ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. പുതുക്കിപ്പണിത് വില്ലാളി വീരന്റെ പഞ്ചലോഹപ്രതിഷ്ഠക്കും ശേഷമെത്തുന്ന ബലി തര്‍പ്പണത്തിന് പ്രാധാന്യവും ഏറെയാണ്. പെരിയാറ്റില്‍ ജലനിരപ്പ് കുറഞ്ഞ് നില്‍ക്കുന്നതും ക്ഷേത്രത്തിന് ചുറ്റും വെള്ളമില്ലാത്തതും പ്രത്യേകതയാണ്. ഇവിടേക്ക് വാഹനത്തിലെത്താന്‍ ഭരണസമിതി റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ഔഷധ കഞ്ഞി സേവയുമുണ്ടാകും. ബലി തര്‍പ്പണത്തോടൊപ്പം തിലഹവനവും സായൂജ്യ പൂജയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി കെ ആര്‍, സെക്രട്ടറി ജയന്‍, മണികണ്ഠന്‍, സജി കളത്തില്‍, ചന്ദ്രന്‍ തുരുത്തിക്കാട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






