വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ ചക്ക മഹോത്സവം: ഒട്ടേറെ ചക്ക വിഭവങ്ങള്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചു
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ ചക്ക മഹോത്സവം: ഒട്ടേറെ ചക്ക വിഭവങ്ങള്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. മാനേജര്‍ മോണ്‍. അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ചക്ക ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ചക്കയുടെ മഹാത്മ്യം മനസിലാക്കുന്നതിനുവേണ്ടിയാണ് പിടിഎയുടെ നേതൃത്വത്തില്‍ പരിപാടി നടത്തിയത്. 200ലേറെ വിദ്യാര്‍ഥികള്‍ ചക്ക വിഭവങ്ങളും ഉല്‍പ്പന്നങ്ങളും തയാറാക്കി പ്രദര്‍ശിപ്പിച്ചു. ചക്ക ഉപയോഗിച്ച് നിര്‍മിച്ച 60ലേറെ പുതിയ ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തി. നഗരസഭ കൗണ്‍സിലര്‍ ബീന സിബി, അസിസ്റ്റന്റ് മാനേജര്‍ ഫാ. ഡെയന്‍ വടക്കേമുറിയില്‍, ജീവന്‍ ടി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. കുര്യന്‍ പൊടിപാറയില്‍, വെള്ളയാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജോ ജോസഫ്, പിടിഎ പ്രസിഡന്റ് ജെയിംസ് വര്‍ഗീസ്, എംപിടിഎ പ്രസിഡന്റ് ജിന്‍സിമോള്‍ ടി എച്ച്, എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് നൈസ് സെബസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍, അധ്യാപകരായ അനൂപ് മത്തായി, ജെറി ഒ എ, റെജി സ്‌കറിയ, സിസ്റ്റര്‍ സിന്‍സി ജോസഫ്, റാണി ജോസഫ്, ഷൈനി ബേബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






