പെരുങ്കാലാ-പൈനാവ് റോഡില്‍ യാത്രാക്ലേശം രൂക്ഷം 

പെരുങ്കാലാ-പൈനാവ് റോഡില്‍ യാത്രാക്ലേശം രൂക്ഷം 

Jul 4, 2025 - 14:43
 0
പെരുങ്കാലാ-പൈനാവ് റോഡില്‍ യാത്രാക്ലേശം രൂക്ഷം 
This is the title of the web page

 ഇടുക്കി: പെരുങ്കാലാ- 56 നഗര്‍-പൈനാവ് റോഡില്‍ യാത്രാക്ലേശം രൂക്ഷം. 3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ 750 മീറ്റര്‍ ഭാഗമാണ് മണ്‍പാതയായി അവശേഷിക്കുന്നത്. ഇതില്‍ 50 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്താല്‍ റോഡ് സഞ്ചാരയോഗ്യമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ വട്ടമേട്, പെരുങ്കാല മേഖലയിലുള്ളവര്‍ 13 കിലോമീറ്റര്‍ ചുറ്റിയാണ് കലക്ട്രേറ്റിലെത്തുന്നത്. ഈ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേഖലയിലുള്ളവര്‍ക്ക് കലക്ട്രേറ്റിലെത്താന്‍ സാധിക്കും. ഈ റോഡിനോട് പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്തുകളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow