റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി
റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി

ഇടുക്കി: റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി കോലോത്ത് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം പണം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കമ്മീഷന്‍ അതാത് മാസം നല്‍കുക, റേഷന്‍ വ്യാപാരികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, 2021 ലെ കെടിപിഡിഎസ് ഓഡറില്‍ ആവശ്യമായ ഭേദഗതി വരുത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ജില്ലാ സെക്രട്ടറി സജീവ് ഈട്ടിക്കല്‍ അധ്യക്ഷനായി. രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂര്‍ണമായും കോര്‍പ്പറേറ്റ് കുത്തകകളുടെ കൈകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്നും, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്ന ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും, ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കമലാസനന്‍, തോമസ്‌കുട്ടി, സജി, നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






