ശക്തമായ മഴയില്‍ കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു: ഗതാഗതം പുനഃസ്ഥാപിച്ചു

ശക്തമായ മഴയില്‍ കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു: ഗതാഗതം പുനഃസ്ഥാപിച്ചു

Aug 9, 2026 - 13:31
 0
ശക്തമായ മഴയില്‍ കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു: ഗതാഗതം പുനഃസ്ഥാപിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല പാദുവാപുരത്ത് ശക്തമായ മഴയെത്തുടര്‍ന്ന് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തോടിന്റെ ഗതി മാറ്റിയതിനെത്തുടര്‍ന്ന് നീരൊഴുക്ക് തടസ്സപ്പെട്ടതാണ് റോഡ് ഇടിഞ്ഞുതാഴാന്‍ കാരണമായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തോടിന്റെ സംരക്ഷണഭിത്തി നിര്‍മിച്ചപ്പോള്‍ റോഡിന് കുറുകെയുള്ള പൈപ്പ് ഒരു വശത്തേക്ക് തിരിച്ചുവെച്ചതിനെത്തുടര്‍ന്ന് വെള്ളം കല്‍ക്കെട്ടിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ വാര്‍ഡ് കൗണ്‍സിലറും പ്രദേശവാസികളും ചേര്‍ന്ന് റോഡിലെ കുഴി മൂടി ഗതാഗതം പുനഃസ്ഥാപിച്ചു. കാലവര്‍ഷം നേരിടാന്‍ നഗരസഭയില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow