രാജകുമാരി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു 

രാജകുമാരി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു 

Aug 25, 2026 - 12:35
 0
രാജകുമാരി പഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: രാജകുമാരി പഞ്ചായത്തും കുടുംബശ്രീ സിഡിഎസും ചേര്‍ന്ന് ആശ്രയ പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി ഉദ്ഘാടനം ചെയ്തു. 14 വാര്‍ഡുകളിലെ അര്‍ഹരായ 202 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളായ 12 പ്രധാന ഇനങ്ങളാണ് ഓരോ കിറ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദിവാസി ഉന്നതികളില്‍ നേരിട്ടെത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ കിറ്റുകള്‍ കൈമാറി. സംസ്ഥാനത്തെ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ പ്രധാനധാരയിലേക്ക് ഉയര്‍ത്തുന്നതിനായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ആശ്രയ'. സാമ്പത്തിക സഹായത്തിനപ്പുറം, സ്വന്തമായി വരുമാനമില്ലാത്തവര്‍, കിടപ്പുരോഗികള്‍, വയോധികര്‍, നാഥനില്ലാത്ത കുടുംബങ്ങള്‍ എന്നിവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം, ആരോഗ്യം, പാര്‍പ്പിടം, ശുചിത്വം, കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഓരോ കുടുംബത്തിന്റെയും പ്രത്യേക ബുദ്ധിമുട്ടുകള്‍ പഠിച്ച് 'മൈക്രോ പ്ലാനുകള്‍' തയ്യാറാക്കിയാണ് ആശ്രയ പദ്ധതി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തംഗങ്ങളായ എം എന്‍.ഹരികുട്ടന്‍, ജോഷി, അജേഷ് മുകളേല്‍, ബിനി ജോസ്, പരിമളം ജയ്ഗണേഷ്, സെക്രട്ടറി അബീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുമ ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow