ചക്കുപള്ളം സഹകരണ ബാങ്ക് ഓണാഘോഷം നടത്തി 

ചക്കുപള്ളം സഹകരണ ബാങ്ക് ഓണാഘോഷം നടത്തി 

Aug 25, 2026 - 10:50
Aug 25, 2026 - 11:00
 0
ചക്കുപള്ളം സഹകരണ ബാങ്ക് ഓണാഘോഷം നടത്തി 
This is the title of the web page

ഇടുക്കി: ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്കില്‍ ഓണാഘോഷവും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീന്റെ ഉദ്ഘാടനവും നടത്തി. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ അണക്കര സ്വദേശിയും കട്ടപ്പന പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ വി എം ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് ആര്‍ ജയചന്ദ്രന്‍ അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്തംഗം അപ്പുക്കുട്ടന്‍ പി.കെ, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, കുമളി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോബിന്‍ കാരക്കാട്ട്, ചക്കുപള്ളം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ജയമോള്‍ സാബു, ബാങ്ക് വൈസ് പ്രസിഡന്റ് ജയേഷ് സി. ബി, സെക്രട്ടറി വര്‍ഗീസ് പി. ഇ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow