ഇഎസ്എ കരട് വിജ്ഞാപനം ആശങ്കകള്‍ അറിയിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കര്‍ഷക സംഘടനകള്‍
ഇഎസ്എ കരട് വിജ്ഞാപനം ആശങ്കകള്‍ അറിയിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കര്‍ഷക സംഘടനകള്‍
ഇടുക്കി: ഇഎസ്എ കരട് വിജ്ഞാനപനത്തില്‍ ആശങ്കകള്‍ അറിയിക്കാനുള്ള അവസരം പരമാവധി, പ്രയോജനപ്പെടുത്തണമെന്ന് കര്‍ഷക സംഘടനകള്‍. ഇക്കാര്യത്തില്‍ ഇടുക്കി ഒറ്റ കെട്ടായി നില്‍ക്കണമെന്നും അറിയിച്ചു. കഴിഞ്ഞ ജൂലെ 27നാണ് ഇഎസ്എ കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. 60 ദിവസമാണ് ആശങ്കകള്‍ അറിയിക്കാന്‍ അവസരമുള്ളത്. ജില്ലയിലെ 51 വില്ലേജുകളാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പല വില്ലേജുകളിലും ജനവാസ മേഖലകള്‍ കാര്‍ഷിക മേഖലായിപോലും അടയാളപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കര്‍ഷകരെ കുടിയിരുത്തിയ വില്ലേജുകള്‍പോലും ഇതരത്തിലാണ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. കൂടുതല്‍ ആളുകള്‍ ആശങ്കകള്‍ അറിയിക്കുന്നതോടെ കരട് വിജ്ഞാപനത്തിലെ തെറ്റുകള്‍ തിരുത്തി ജനവാസ മേഖലാ ഒഴിവാക്കാപ്പെടുമെന്നാണ് പ്രതീക്ഷ.
What's Your Reaction?