മേജര്‍ രവീസ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ക്യാമ്പ് 4ന് കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും
മേജര്‍ രവീസ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ക്യാമ്പ് 4ന് കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും

ഇടുക്കി: മേജര്‍ രവി നയിക്കുന്ന മേജര്‍ രവീസ് ട്രെയിനിങ് അക്കാദമിയുടെ പുതിയ ബാച്ചിലേക്കുള്ള സൗജന്യ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ക്യാമ്പ് 4ന് നടക്കും. രാവിലെ 9ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലും ഉച്ചയ്ക്ക് 1ന് കോന്നി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള പ്രിയദര്‍ശിനി ഹാളിലുമായാണ് ക്യാമ്പ് നടക്കുന്നത്. 14നും 21നുമിടയില്‍ പ്രായമുള്ള എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി പഠനം പൂര്‍ത്തിയായവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവരുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 8714 333 577 എന്ന നമ്പരില്‍ പേര്, വയസ്, സ്ഥലം എന്നീ വിവരങ്ങള്‍ വാട്‌സ് ആപ്പ് ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാഞ്ഞിരപ്പള്ളി, പാലാ, പെരുവന്താനം, കോന്നി, റാന്നി, കട്ടപ്പന എന്നീ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. സൈനിക റിക്രൂട്ട്മെന്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ, 2025ലെ റിക്രൂട്ട്മെന്റില്‍ 120 ല്‍പ്പരം പേര്‍ക്ക് ജോലി നേടിക്കൊടുത്ത മേജര്‍ രവീസ് ട്രെയിനിങ് അക്കാദമിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജോലി എന്ന നിങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റിട്ട. സുബേദാര്‍ മേജര്‍ സിബി ജോസഫ്- +919074801800, മേജര്‍ രവീസ് ട്രെയിനിങ് അക്കാദമി: 7568682718, 7558895152 എന്നിവരുമായി ബന്ധപ്പെടുക.
What's Your Reaction?






