പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു

 പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു

Apr 2, 2025 - 11:06
 0
 പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെരിയാര്‍ എസ്റ്റേറ്റ് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം സമാപിച്ചു. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, 5 30ന് നിര്‍മാല്യ ദര്‍ശനം, മഹാഗണപതിഹോമം, കലശപൂജ  എന്നിവയ്ക്കുശേഷം ഉച്ചക്ക് പൊങ്കാല ഇടലും പൊങ്കാല നിവേദ്യവും നടന്നു. ഉച്ചകഴിഞ്ഞ് 3ന് തീ ചട്ടി ഘോഷയാത്ര, മുളപ്പയര്‍ നിമഞ്ജനം, 6ന് ആറാട്ട് എന്നിവയും നടന്നു. ക്ഷേത്ര തന്ത്രി ജയശങ്കര്‍ പി നമ്പൂതിരി, മേല്‍ശാന്തി എ അനിജിത്, മുന്‍ മേല്‍ശാന്തി ഗിരീഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ശക്തിവേല്‍, വൈസ് പ്രസിഡന്റ് സെല്‍വി, സെക്രട്ടറി രാഹുല്‍, ജോയിന്‍ സെക്രട്ടറി സുഭാഷിണി, ട്രഷറര്‍ പാല്‍രാജ്, ശര്‍മിള എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow