ജില്ലാതല പ്രൊബേഷന്‍ അവബോധ പരിപാടി കട്ടപ്പനയില്‍ നടത്തി
ജില്ലാതല പ്രൊബേഷന്‍ അവബോധ പരിപാടി കട്ടപ്പനയില്‍ നടത്തി
ഇടുക്കി: വിപലുമായ പരിപാടികളോടെ ജില്ലാതല പ്രൊബേഷന്‍ അവബോധ പരിപാടി കട്ടപ്പനയില്‍ നടത്തി. കട്ടപ്പന ബാര്‍ അസോസിയേഷന്‍ ഹാളില്‍ കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അര്‍ച്ചന ജോണ്‍ ബ്രിട്ടോ ഉദ്ഘാടനംചെയ്തു. സാമൂഹിക നീതി വകുപ്പും ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുംചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രബേഷന്‍ നിയമവും പ്രായോഗിക തലവും സംബന്ധിച്ച് അവബോധന ക്ലാസും നടത്തി. സിവില്‍ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എന്‍ എന്‍ സിജി അധ്യക്ഷയായി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഗ്രാമീണ്‍ ന്യായാലയ ന്യായാധികാരി എ എഫ് ഷിജു, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, അഡ്വ. സിബി സ്‌കറിയ, വി എ ഷംനാദ്, എന്‍ ടി സദാനന്ദന്‍, എം മഹേഷ്, ഇ എസ് പ്രമീള, ഒ ജി റോയി, എം ടി സാബു, വി കെ മായാമോള്‍ എന്നിവര്‍ സംസാരിച്ചു. കട്ടപ്പന ഗ്രാമീണ്‍ ന്യയാലയ ന്യായാധികാരി എ എഫ് ഷിജു, വി കെ മായാമോള്‍, എം റ്റി സാബു എന്നിവര്‍ ക്ലാസെടുത്തു.
ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ആണെങ്കില്‍ പോലും കേസിന്റെ സാഹചര്യം കുറ്റകൃത്യത്തിന്റെ സ്വഭാവം കുറ്റവാളികളുടെ പ്രകൃതം കുടുംബ പശ്ചാത്തലം പൂര്‍വകാല ചരിത്രം എന്നിവ പരിഗണിച്ച് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി കുറ്റവാളിയുടെ ജയില്‍ ശിക്ഷ മാറ്റിവയ്ക്കാവുന്ന സംവിധാനമാണ് പ്രെബേഷന്‍ അഥവാ നല്ല നടപ്പ്. 1958ലാണ് പ്രബോഷന്‍ ഒഫന്‍ഡേഴ്‌സ് നിയമം പ്രാബല്യത്തില്‍ വന്നത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15നാണ് സര്‍ക്കാര്‍ പ്രബേഷന്‍ ദിനമായും അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബര്‍ നാലുവരെ പ്രബേഷന്‍ പക്ഷമായും ആചരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ നിയമബോധന ശില്‍പ്പശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചുവരുന്നു.
What's Your Reaction?