യുഡിഎഫ് പഞ്ചായത്തംഗത്തെയും വോട്ടര്‍മാരെയും സിപിഐഎം ഭീഷണിപ്പെടുത്തിയതായി പരാതി
യുഡിഎഫ് പഞ്ചായത്തംഗത്തെയും വോട്ടര്‍മാരെയും സിപിഐഎം ഭീഷണിപ്പെടുത്തിയതായി പരാതി
ഇടുക്കി: തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയെയും വോട്ടര്‍മാരെയും സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഉടുമ്പന്‍ചോല പഞ്ചായത്ത് രണ്ടാം വാര്‍ഡായ പാമ്പുപാറയില്‍നിന്ന് വിജയിച്ച സാന്റോച്ചന്‍ കൊച്ചുപുരയ്ക്കല്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ആട്ടുപാറ മേഖലയില്‍ ബുധനാഴ്ച വൈകിട്ട് നേതാക്കളെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും വീടുകയറി കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തനിക്ക് വോട്ട് ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഭീഷണി. തന്റെ വാര്‍ഡ് ഉള്‍പ്പെടുന്ന ആ ഭാഗത്ത് കൂടി പോയാല്‍ തന്നോട് സംസാരിക്കുന്നവരെയും തന്റെയും കൈകാലുകള്‍ വെട്ടുമെന്ന് നേതാക്കള്‍ പരസ്യമായി ഭീഷണി മുഴക്കിയെന്നും പോളിയോ ബാധിതനായ 32-കാരന് ചാരിറ്റബിള്‍ സൊസൈറ്റിയില്‍നിന്ന് താന്‍ ഇടപെട്ട് വീല്‍ചെയര്‍ നല്‍കിയതാണ് പ്രകോപന കാരണമെന്നും സാന്റോച്ചന്‍ പറഞ്ഞു. നേതാക്കളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്തംഗമെന്ന നിലയ്ക്ക് വാര്‍ഡില്‍ നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണമെന്നും സാന്റോച്ചന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് ടിബിന്‍ പി. ജോര്‍ജ്, മണ്ഡലം സെക്രട്ടറി ആര്‍ പ്രകാശ്, ബ്ലോക്ക് സെക്രട്ടറി ബാബു മാത്യു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഡെന്നിസ് സജി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?