ഐടിഐ അപ്രന്റീസ്ഷിപ്പ് മേള 22ന് കട്ടപ്പനയില്‍: 200ലേറെ അവസരങ്ങള്‍

ഐടിഐ അപ്രന്റീസ്ഷിപ്പ് മേള 22ന് കട്ടപ്പനയില്‍: 200ലേറെ അവസരങ്ങള്‍

Dec 19, 2025 - 16:09
Dec 20, 2025 - 09:59
 0
ഐടിഐ അപ്രന്റീസ്ഷിപ്പ് മേള 22ന് കട്ടപ്പനയില്‍: 200ലേറെ അവസരങ്ങള്‍
This is the title of the web page

ഇടുക്കി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും സംസ്ഥാന വ്യവസായിക പരിശീലന വകുപ്പുംചേര്‍ന്ന് 22ന് കട്ടപ്പന ഗവ. ഐടിഐയില്‍ അപ്രന്റീസ് മേള നടത്തും. രാവിലെ 10ന് കട്ടപ്പന ഡിഇഒ ആന്‍സണ്‍ ജോസഫ് കെ വി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ സുമേഷ് എം വി അധ്യക്ഷനാകും. ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് ആനീസ് സ്റ്റെല്ല ഐസക് മുഖ്യപ്രഭാഷണം നടത്തും.ട്രെയിനിങ് കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം തൊഴിൽ പരിചയമില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിനാണ് അപ്രന്റീസ് മേളകൾ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം തൊഴിൽ പരിചയമില്ലാത്തതിനാൽ ജോലി ലഭിക്കാൻ പ്രയാസപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കുന്നതിനുള്ള അവസരം ഈ മേളയിലൂടെ ലഭിക്കും. ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ട് പ്രവർത്തിച്ച് പഠിക്കാനും അതോടൊപ്പം കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്റ്റൈപൻ്റ് നേടാനും അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ www.apprenticeshipindia.gov.in ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. പങ്കെടുക്കാൻ വരുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസയോഗ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്എന്നിവ കൈയിൽ കരുതേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9496463390.

What's Your Reaction?

like

dislike

love

funny

angry

sad

wow