കെഎസ്എസ്പിയു കട്ടപ്പനയില്‍ മാതൃഭാഷ ദിനം ആചരിച്ചു
കെഎസ്എസ്പിയു കട്ടപ്പനയില്‍ മാതൃഭാഷ ദിനം ആചരിച്ചു
ഇടുക്കി: കെഎസ്എസ്പിയു കട്ടപ്പന, പീരുമേട് ബ്ലോക്ക് കമ്മിറ്റികള്‍ മാതൃഭാഷ ദിനാചരണം നടത്തി. കട്ടപ്പന പേഴുംകവല പെന്‍ഷന്‍ഭവനില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷനായി. ആര്‍ മുരളീധരന്‍, ലീലാമ്മ ഗോപിനാഥ്, സി എച്ച് മുഹമ്മദ് സലീം, കെ പി ദിവാകരന്‍, കെ ആര്‍ രാമചന്ദ്രന്‍, വി കെ ഉഷാകുമാരി, ടി കെ വാസു, സിബി വിജയകുമാര്‍, ടി വി സാവിത്രി, കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് അംഗങ്ങള്‍ കവിതകള്‍ ആലപിച്ചു.
What's Your Reaction?