ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് കട്ടപ്പനയില്‍ തുറന്നു
ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് കട്ടപ്പനയില്‍ തുറന്നു
ഇടുക്കി: ബിഡിജെഎസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് കട്ടപ്പനയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനംചെയ്തു. കേരളത്തിന്റെ വികസനത്തിന് എന്‍ഡിഎ അധികാരത്തിലെത്തണമെന്നും രാജ്യം വികസന കുതിപ്പിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സംഗീത വിശ്വനാഥന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ അധ്യക്ഷനായി. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, സംസ്ഥാന കമ്മിറ്റിയംഗം മനീഷ് കുടിക്കയത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ബിനീഷ്, വിനോദ് ഉത്തമന്‍, റെജി കട്ടപ്പന, കെ കുമാര്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍, അഡ്വ. സുജിത് ശശി, പി എന്‍ പ്രസാദ്, സന്ദീപ് ഇ യു, ബിനോഷ് ടി കെ, ബിനു കുന്നേല്‍, സിനീഷ് വിജയന്‍, അഭിലാഷ് കാലാച്ചിറ, സിന്ധു കെ എസ്, മഞ്ജുഷ അഭിലാഷ്, ജയ സുകു, അശോകന്‍ കാരുവേലില്‍, സുരേഷ് പി സി, തങ്കച്ചന്‍ പുരയിടം, മഞ്ജു സതീഷ് എന്നിവര്‍ സംസാരിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനുസമീപം കണ്ണങ്കരയില്‍ ബില്‍ഡിങ്ങിലാണ് ഓഫീസ് തുറന്നത്.
What's Your Reaction?

