തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ 30മുതല്‍
തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ 30മുതല്‍
ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ 30മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. 30ന് വൈകിട്ട് 4ന് കൊടിയേറ്റ്, കുമ്പസാരം, ജപമാല, ഉണ്ണിമിശിഹാ നൊവേന, 4.30ന് കുര്‍ബാന, തുടര്‍ന്ന് വചന പ്രഘോഷണം, ആരാധന, നേര്‍ച്ച. 31ന് രാവിലെ 8ന് കൂട്ടായ്മകളിലേക്ക് അമ്പ് പ്രദക്ഷിണം. വൈകിട്ട് 4ന് നൊവേന, ആഘോഷമായ കുര്‍ബാന, സന്ദേശം ഫാ. ജോയല്‍ വള്ളിക്കാട്ട്, തുടര്‍ന്ന് വാഹന പ്രദക്ഷിണം, വാഹന വെഞ്ചരിപ്പ്. ഫെബ്രുവരി 1ന് വൈകിട്ട് 4ന് ലദീഞ്ഞ്, തുടര്‍ന്ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. ജോസഫ് പള്ളിവാതുക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തൂക്കുപാലം ടൗണിലേക്ക് പ്രദക്ഷിണം, എകെസിസി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആകാശവിസ്മയം. രാത്രി 8ന് ഗൃഹപാഠം എന്ന ഷോര്‍ട് ഫിലിമിന്റെ പ്രദര്‍ശനം എന്നിവ നടക്കുമെന്ന് വികാരി ഫാ. തോമസ് വലിയമംഗലം അറിയിച്ചു.
What's Your Reaction?