കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു
കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ സമാപിച്ചു
ഇടുക്കി: ചക്കുപള്ളം കുങ്കിരിപെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയിറങ്ങി. പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് നടന്ന സന്ധ്യാനമസ്‌കാരം ശുശ്രൂഷയ്ക്കുശേഷം ആരംഭിച്ച പ്രദക്ഷിണം അണക്കര ടൗണില്‍ മാര്‍ ഗ്രിഗോറിയോസ് കുരിശടിയില്‍ എത്തിച്ചേര്‍ന്നു. പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത പെരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം തിരികെ പള്ളിയിലെത്തി സമാപിച്ചു. വ്യാഴാഴ്ച രാവിലെ നോമ്പ് വിടല്‍, മൂന്നിന്മേല്‍ കുര്‍ബാന, ആശീര്‍വാദം, സ്‌നേഹവിരുന്ന്, ആദ്യഫല ലേലം എന്നിവ നടന്നു.
What's Your Reaction?