പാമ്പനാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചിത്തിര പാല്‍ക്കുട ഉത്സവം ആഘോഷിച്ചു

പാമ്പനാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചിത്തിര പാല്‍ക്കുട ഉത്സവം ആഘോഷിച്ചു

Apr 16, 2026 - 12:40
 0
പാമ്പനാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചിത്തിര പാല്‍ക്കുട ഉത്സവം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: പീരുമേട് പാമ്പനാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിപുലമായ ചടങ്ങുകളോടെ ചിത്തിര പാല്‍ക്കുട ഉത്സവം ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും മേല്‍ശാന്തി അജി തിരുമേനിയും കാര്‍മികത്വം വഹിച്ചു. റാണിഗോവില്‍ ശ്രീ ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയില്‍ നടന്ന മഹാപാല്‍ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പാല്‍ക്കുടം തലയിലേന്തി പങ്കെടുത്തു. സുബ്രഹ്‌മണ്യനുപുറമേ ശിവനും പാര്‍വതിയും ഗണപതിയും നവഗ്രഹങ്ങളും നാഗരാജാവും നാഗയക്ഷിയും ബ്രഹ്‌മരക്ഷസും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളാണ്. പ്രധാന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രമായ ഇവിടെ പങ്കോത്സവത്തോടനുബന്ധിച്ചാണ് വിപുലമായ ചടങ്ങുകളോടെ ഉത്സവാഘോഷം നടന്നത്. പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, സെക്രട്ടറി ആര്‍ രഘുരാമര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow