പീരുമേട് ചിദംബരംവളവ് ഫാത്തിമ നഗറില്‍ ശുദ്ധജല ക്ഷാമം: 20ലേറെ കുടുംബങ്ങള്‍ വറുതിയില്‍

പീരുമേട് ചിദംബരംവളവ് ഫാത്തിമ നഗറില്‍ ശുദ്ധജല ക്ഷാമം: 20ലേറെ കുടുംബങ്ങള്‍ വറുതിയില്‍

Apr 16, 2026 - 12:06
 0
പീരുമേട് ചിദംബരംവളവ് ഫാത്തിമ നഗറില്‍ ശുദ്ധജല ക്ഷാമം: 20ലേറെ കുടുംബങ്ങള്‍ വറുതിയില്‍
This is the title of the web page

ഇടുക്കി: പീരുമേട് പഞ്ചായത്തിലെ ചിദംബരംവളവ് ഫാത്തിമ നഗറില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ നെട്ടോട്ടത്തില്‍. ഹെലിബറിയ കുടിവെള്ള പദ്ധതിയുടെ പരിധിയിലുള്ള മേഖലകളില്‍ വിതരണം നിലച്ചിട്ട് 12 ദിവസം പിന്നിടുന്നു. ഇതോടെ പണം നല്‍കി ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. വിതരണ പൈപ്പുകളിലെ തകരാറുകളും അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുന്നതിലുള്ള കാലതാമസവുമാണ് പ്രധാനപ്രശ്‌നം. മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള 20ലേറെ കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നതായി പഞ്ചായത്തംഗം എം ശേഖരന്‍ പറഞ്ഞു.
കുടിവെള്ള വിതരണം സുഗമമാക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പാചകവാതക ക്ഷാമത്തിനും അവശ്യസാധനങ്ങളുടെ വില വര്‍ധനയ്ക്കുമിടയില്‍ കുടിവെള്ളവും വില കൊടുത്തുവാങ്ങേണ്ടിവരുന്നത് സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നതായി വീട്ടമ്മമാര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow