അഡ്വ. സേനാപതി വേണു എംഎല്‍എ നെടുങ്കണ്ടം പഞ്ചായത്തില്‍ പര്യടനം നടത്തി
അഡ്വ. സേനാപതി വേണു എംഎല്‍എ നെടുങ്കണ്ടം പഞ്ചായത്തില്‍ പര്യടനം നടത്തി
ഇടുക്കി: ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന് നെടുങ്കണ്ടം മേഖലയില്‍ സ്വീകരണം നല്‍കി. കാല്‍ നൂറ്റാണ്ടിനുശേഷമാണ് ഉടുമ്പന്‍ചോല മണ്ഡലം ഇടതുപാളയത്തില്‍നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചത്. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരും മുന്നണിക്കൊപ്പം നിന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളില്‍ മൂന്ന് ദിവസങ്ങളിലായാണ് പര്യടനം നടന്നത്. സ്വീകരണ യോഗങ്ങളില്‍ എംഎല്‍എ നന്ദി അര്‍പ്പിച്ചു. വിവിധ യോഗങ്ങളില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍, ബെന്നി തുണ്ടത്തില്‍, സി എസ് യാശോധരന്‍, ജി മുരളീധരന്‍, മിനി ടോമി, റൂബി ജോസഫ്, വി സി അനില്‍, ടോമി തോട്ടുപുറം, ടോമി കരിയിലകുളം, ഷൈജ സണ്ണി, ആരിഫ അയൂബ്, മിനി മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?