ഇടിഞ്ഞമലയില്‍ ശ്രീകൃഷ്ണജയന്തി ദിനാഘോഷം
ഇടിഞ്ഞമലയില്‍ ശ്രീകൃഷ്ണജയന്തി ദിനാഘോഷം

ഇടുക്കി: ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍
ശ്രീകൃഷ്ണജയന്തി ദിനാഘോഷവും ശോഭായാത്രയും സംഘടിപ്പിച്ചു. ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ നിന്ന് അടയാളക്കല്ല് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലേയ്ക്ക് നടന്ന ശോഭായാത്രയില്‍ കൃഷ്ണ വേഷധാരികളായ കുട്ടികള്‍ അണിനിരന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി പ്രഭാകരന്‍ ജയന്തിദിന സന്ദേശം നല്‍കി. ശ്രീലാല്‍ മറ്റത്തില്‍, രാജേഷ് കീഴേവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ശോഭായാത്രയില്‍ പങ്കെടുത്തു.
What's Your Reaction?






