സന്നിധാനത്തെത്തിയത് 33.71 ലക്ഷം പേര്‍: ശബരിമലയില്‍ തിരക്ക്
സന്നിധാനത്തെത്തിയത് 33.71 ലക്ഷം പേര്‍: ശബരിമലയില്‍ തിരക്ക്

ഇടുക്കി: മണ്ഡലകാല- മകരളവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകിട്ട് അഞ്ച് വരെ 33,71,695 പേര്‍ സന്നിധാനത്തെത്തി. മണ്ഡലപൂജയ്ക്ക് ശേഷം നട തുറന്ന ഡിസംബര്‍ 30 മുതല്‍ ബുധനാഴ്ച വരെ 3,83,268 തീര്‍ഥാടകര്‍ എത്തിയതായും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി ഒന്നിനാണ് ഏറ്റവുമധികം പേര്‍ എത്തിയത്. 1,01,789 പേര്‍. ജനുവരി രണ്ടിന് 1,00,372 പേരും തീര്‍ത്ഥാടകരായെത്തി. തിരക്കേറിയതോടെ കനത്തസുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്
What's Your Reaction?






