കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസ് ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി നല്‍കി
കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസ് ഡയാലിസിസ് കിറ്റുകള്‍ സൗജന്യമായി നല്‍കി

ഇടുക്കി: കുമളി റൂറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ സര്‍വീസ്(ക്രോസ്) നേതൃത്വത്തില്‍ പീരുമേട്താലൂക്കിലെ നിര്‍ധരായ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
നിരവധിപേര്‍ക്ക് മരുന്നുകള്‍ നല്‍കിവരുന്നുണ്ട്. കുമളി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ക്രോസ് ചെയര്‍മാന്‍ ആന്റണി ആലഞ്ചേരി അധ്യക്ഷനായി. ലയണ്‍സ് ക്ലബ് പ്രസിഡന്റ്എ വി മുരളീധരന്‍, ക്രോസ് ഭാരവാഹികളായ ജോബി ജോസ് പുല്ലാനിമണ്ണില്‍, ബിജു പോള്‍,ഫാ. ലിറ്റു ജേക്കബ് എന്നിവര്‍ സംസാരിച്ചു. സണ്ണി മാത്യു, കെ.ഐ. വര്‍ഗീസ്, ഫിലിപ്പ് തോമസ്, ബിജു ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






