ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല

Jun 8, 2025 - 16:34
 0
ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവുമായി രോഗികളും നാട്ടുകാരും. പ്ലാന്റിലേക്ക് ഓക്‌സിജനുമായി വാഹനമെത്തുന്ന റോഡ് നിര്‍മിക്കാത്തതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണം. പതിനായിരം ലിറ്റര്‍ ഓക്‌സിജനുമായെത്തിയ വാഹനം മുമ്പ് തിരികെ പോകേണ്ടി വന്നത് വിവാദമായിരുന്നു. രണ്ട് കോടി രൂപമുടക്കിയ പ്ലാന്റിന്റെ നിര്‍മാണ കമ്പനിയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും. നിരവധി തവണ ആശുപത്രി അധികൃതരെ കമ്പനി നോട്ടീസ് നല്‍കി കാര്യങ്ങള്‍ അറിയിച്ചെങ്കിലും തുടര്‍ നടപടിയില്ല. ജില്ലയില്‍ വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തില്‍, ജില്ലാ ഭരണകൂടം ഇടപെട്ട് നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് പ്ലാന്‍് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow