കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം: ജനകീയ സമരം തുടങ്ങി 

കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം: ജനകീയ സമരം തുടങ്ങി 

Jun 8, 2025 - 16:34
 0
കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം: ജനകീയ സമരം തുടങ്ങി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ കല്യാണത്തണ്ട് കുഴിയോടിപ്പടി പാലത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആഹ്വാനം ചെയ്ത ജനകീയ സമരം കക്കാട്ടുകടയില്‍ ആരംഭിച്ചു. പാലം നിര്‍മാണം മുടങ്ങി കിടക്കുന്നത് പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളെയാണ് ദുരിതത്തിലായിരിക്കുന്നത്. രണ്ടര വര്‍ഷം മുമ്പാണ് ഇവിടെ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം പൊളിച്ചുനീക്കിയത്. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ പാലം നിര്‍മിക്കാനായി അനുവദിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പാലം പൊളിച്ചശേഷം സഞ്ചരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ താല്‍ക്കാലിക നടപ്പാലം സ്ഥാപിച്ചു. ഇത് കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വര്‍ഷങ്ങളായി മേഖലയിലെ ആളുകള്‍ യാത്ര മാര്‍ഗത്തിനായി തടിപ്പാലം നിര്‍മിക്കുമെങ്കിലും അവ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകും. ഇതോടെ മേഖലയിലെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലാകുന്നത്. നടപ്പാലവും തകര്‍ന്നതോടെ ഈ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മുമ്പ് പാലം നിര്‍മാണത്തിനായി

What's Your Reaction?

like

dislike

love

funny

angry

sad

wow