ഡിവൈഎഫ്‌ഐ അണക്കരയില്‍ ദാഹജലപ്പന്തല്‍ തുറന്നു
ഡിവൈഎഫ്‌ഐ അണക്കരയില്‍ ദാഹജലപ്പന്തല്‍ തുറന്നു
ഇടുക്കി: വേനലില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഡിവൈഎഫ്‌ഐ അണക്കരയില്‍ വിവിധ കേന്ദ്രങ്ങളില്‍ ദാഹജലപ്പന്തല്‍ തുറന്നു. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാര്‍ട്ടിയുടെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തണലിടങ്ങളും ദാഹജലപന്തലുകളും ഒരുക്കുന്നതിന്റെ ഭാഗമായാണ് അണക്കര ടൗണ്‍ കേന്ദ്രീകരിച്ച് കുടിവെള്ള വിതരണം ആരംഭിച്ചത്. ഇതോടൊപ്പം പഴവര്‍ഗങ്ങളും പൊതുജനങ്ങള്‍ക്ക് വിതരണംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, നേതാക്കളായ ടോമിച്ചന്‍ കോഴിമല, അജി പോളച്ചിറ, ഐപ്പ് ജോസഫ്, ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?