നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയുടെ നവീകരണം വൈകുന്നു

നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയുടെ നവീകരണം വൈകുന്നു

Apr 30, 2026 - 12:37
 0
നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയുടെ നവീകരണം വൈകുന്നു
This is the title of the web page

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മാണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. വനമേഖലയില്‍ റീ ടാറിങ് നടത്തിയെങ്കിലും വീതി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ നിലച്ചിട്ട് മാസങ്ങളായി. നേര്യമംഗലം മുതല്‍ വാളറ വരെ നവീകരണം മുടങ്ങുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ദേശീയപാതയുടെ മറ്റ് സ്ഥലങ്ങളില്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുമ്പോഴും നേര്യമംഗലം വനമേഖലയില്‍ പുനരാരംഭിക്കാനായിട്ടില്ല. വീതി കൂട്ടലും സംരക്ഷണഭിത്തി നിര്‍മാണവും ആരംഭിച്ചെങ്കിലും നിയമക്കുരുക്കിലായതോടെ തടസപ്പെട്ടു. റോഡില്‍ കുണ്ടും കുഴിയും നിറയുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മാസങ്ങള്‍ക്ക് മുമ്പ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗം റീ ടാറിങ് നടത്തി. എന്നാല്‍ വീതി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവ നിലച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്.
മഴക്കാലത്ത് മരങ്ങള്‍ റോഡിലേക്ക് പതിച്ച് ഗതാഗത തടസം പതിവാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈമഴക്കാലത്തും സമാന സാഹചര്യമുണ്ടായേക്കും. റീ ടാറിങ് നടത്തിയതുകൊണ്ടുമാത്രം വനമേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനോ അപകടസാധ്യത കുറയ്ക്കാനോ കഴിയില്ല. വീതി വര്‍ധിപ്പിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിച്ചാല്‍ മാത്രമേ ഗതാഗതം സുഗമമാകൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow