കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല പ്രതിഭ സംഗമവും പഠനോപകരണ വിതരണം നടത്തി
കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല പ്രതിഭ സംഗമവും പഠനോപകരണ വിതരണം നടത്തി

ഇടുക്കി:കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാല പ്രതിഭ സംഗമവും പഠനോപകരണ വിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. വലിയപാറയിലെ എല്ലാ കുട്ടികളും ഒത്തുകൂടുന്ന കലാരഞ്ജിനി വായനശാല മേഖലയിലെ 110 കുട്ടികള്‍ക്ക് പഠനോപകരണങ്ങളും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 20 വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. ലൈബ്രറി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, എം കെ ജോര്‍ജ്, ടി ഡി സോമന്‍, ജിന്‍സി റോയ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






