കേരളാ കോണ്‍ഗ്രസ് (ജോസഫ്) കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

കേരളാ കോണ്‍ഗ്രസ് (ജോസഫ്) കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

Sep 19, 2025 - 10:13
 0
കേരളാ കോണ്‍ഗ്രസ് (ജോസഫ്) കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
This is the title of the web page

ഇടുക്കി:കേരളാ കോണ്‍ഗ്രസ് ജോസഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്‍വന്‍ഷന്‍ നടന്നത്. ഭരണകൂട ഭീകരതയും പിടിച്ച് പറയിയുമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്നതെന്ന് എം ജെ ജേക്കബ്ബ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വില്‍സന്‍ കല്ലിടുക്കില്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് മുഖ്യപ്രഭാഷണം നടത്തി. കെടിയുസി
ജില്ലാ പ്രസിഡന്റ് വര്‍ഗീസ് സക്കറിയ, നിയോജകമണ്ഡലം സെക്രട്ടറി ജോസ് മോടിക്കല്‍ പുത്തന്‍ പുരയില്‍, ജോയി പുതുപ്പറമ്പില്‍, പി കെ മാത്യു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow