കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി എ എം സന്തോഷിന് വിട: അന്തിമോപചാരം അര്‍പ്പിച്ച് നിരവധിപേര്‍
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി എ എം സന്തോഷിന് വിട: അന്തിമോപചാരം അര്‍പ്പിച്ച് നിരവധിപേര്‍
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് സെക്രട്ടറി എ എം സന്തോഷിന്റെ മൃതദേഹം കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. വിവിധ രാഷ്ട്രീയകക്ഷി മതസാമുദായിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് സന്തോഷ് മരണത്തിന് കീഴടങ്ങിയത്. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്‌കാരം വ്യാഴായ്ച 3ന് കുന്തളംപാറയിലെ വീട്ടുവളപ്പില്‍ നടത്തി.
What's Your Reaction?

