പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് എയ്ഡ്സ് ബോധവല്‍ക്കരണ കലാ ജാഥാ നടത്തി
പീരുമേട് ഐഎച്ച്ആര്‍ഡി കോളേജ് എയ്ഡ്സ് ബോധവല്‍ക്കരണ കലാ ജാഥാ നടത്തി
ഇടുക്കി: ഐഎച്ച്ആര്‍ഡി പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എയ്ഡ്സ് ബോധവല്‍ക്കരണ കലാ ജാഥാ നടത്തി. പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് അധ്യക്ഷനായി. എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയും എന്‍എസ്എസും ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി യുവജാഗരണ്‍ എയ്ഡ്സ് ബോധവല്‍ക്കരണ കലാ ജാഥാ നടത്തുന്നത്. എന്‍എസ്എസ് യൂണിറ്റും റെഡ് റിബണ്‍ ക്ലബും ചേര്‍ന്നാണ് ഐഎച്ച്ആര്‍ഡി കോളേജില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കിയത്. വോളന്റീയേഴ്സ് എന്‍എസ്എസ് ഗീതം ആലപിച്ചു. പ്രശസ്ത മജിഷ്യന്‍ ആര്‍ സി ബോസ് എയ്ഡ്സ് ബോധവല്‍കരണ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മാജിക് ഷോ അവതരിപ്പിച്ചു. എന്‍എസ്എസ് വോളന്റീയര്‍ ബി ബി ഫില്‍സണ്‍ എം എസ് അവതിരിപ്പിച്ച ജാലവിദ്യാപ്രകടനവും ശ്രദ്ധ പിടിച്ചു പറ്റി. കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി മിനര്‍ക സൂര്യ രവി, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ അയൂബ് ഖാന്‍, പ്രോഗ്രാം ഓഫീസറുമാരായ സുകന്യ മോള്‍ സുരേഷ്, സുനീഷ് കുമാര്‍, നിരവധി വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?

