പിണ്ടിമന പഞ്ചായത്തിലെ വന്യമൃഗ ശല്യം: എഎപി പ്രതിഷേധ റാലി നടത്തി
പിണ്ടിമന പഞ്ചായത്തിലെ വന്യമൃഗ ശല്യം: എഎപി പ്രതിഷേധ റാലി നടത്തി

ഇടുക്കി: പിണ്ടിമന പഞ്ചായത്തിലെ ജനവാസമേഖലയിലുണ്ടാകുന്ന കാട്ടാന ശല്യത്തിനെതിരെ ആംആദ്മി പാര്‍ട്ടി പ്രതിഷേധ റാലി നടത്തി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ആഴ്ചകള്‍ക്കുമുമ്പ് പൈനാപ്പിള്‍ തോട്ടം കാട്ടാനകള്‍ ചവിട്ടിമെതിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വന്യമൃഗങ്ങള്‍ മനുഷ്യന്റെ ജീവനും കൃഷിക്കും ഭീഷണിയാകുമ്പോള്‍ സ്ഥലം എംഎല്‍എയോ, പഞ്ചായത്ത് ഭരണസമിതിയോ തിരിഞ്ഞുനോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിണ്ടിമന മണ്ഡലം പ്രസിഡന്റ് സജി തോമസ് ആധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സണ്‍ കറുകപിള്ളി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി മണ്ഡലത്തില്‍ നിരവധി സമരങ്ങളാണ് നടത്തിയിട്ടുള്ളത്. ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാത്ത പഞ്ചായത്ത് ഭരണ സമിതിയാണ് നമുക്കുള്ളതെന്നും ആഴിമതിക്കെതിരെ പോരാടുന്ന ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കണ്ടയെന്നാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍, സെക്രട്ടറി റെജി ജോര്‍ജ്, ഷോജി കണ്ണംപുഴ, ജോസഫ് വര്‍ഗീസ്, ജേക്കബ് മാലിപ്പാറ, ചന്ദ്രന്‍ പഴങ്ങര, ചന്ദ്രന്‍ കെ എസ്, ശാന്തമ്മ ജോര്‍ജ്, തങ്കച്ചന്‍ കോട്ടപ്പടി, വിനോദ് വി സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






