കാറ്റ് കടപുഴക്കിയത് ജില്ലയിലെ ജാതി കര്‍ഷകരുടെ പ്രതീക്ഷകള്‍
കാറ്റ് കടപുഴക്കിയത് ജില്ലയിലെ ജാതി കര്‍ഷകരുടെ പ്രതീക്ഷകള്‍

ഇടുക്കി: കാലവര്‍ഷത്തിന്റെ ആരംഭത്തിലുണ്ടായ കനത്ത കാറ്റിലും മഴയിലും ഒഴുകി പോയത് ജില്ലയിലെ ജാതി കര്‍ഷകരുടെ പ്രതീക്ഷകള്‍ കൂടിയാണ്. വേനലില്‍ വെള്ളം ഒഴിച്ചും വലിയ മുതല്‍ മുടക്കില്‍ പരിപാലിച്ചും നിലനിര്‍ത്തിയ ജാതികളില്‍ ഇത്തവണ മികച്ച വിളവായിരുന്നു ഉണ്ടായത്. ഒപ്പം മോശമല്ലാത്ത വില ലഭിച്ചിരുന്നതും കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലിതുള്ളിയെത്തിയ കാലവര്‍ഷം ജാതി കര്‍ഷകരുടെ പ്രതീക്ഷയും കവര്‍ന്നെടുത്തു. ശക്തമായ കാറ്റില്‍ മൂപ്പെത്താത്ത ജാതി കായ്കള്‍ പൂര്‍ണമായി നിലം പതിച്ചു. വിളവെടുപ്പിന് രണ്ട് മാസം മാത്രമാണ് അവശേഷിച്ചിരുന്നത്. പതിനായിരങ്ങളുടെ നഷ്ടമാണ് ജാതി കര്‍ഷകര്‍ക്ക് ഉണ്ടായത്.
പൂവിരിഞ്ഞുണ്ടായ പിഞ്ച് കായും പൂവുകളും കാറ്റെടുത്തു. ഇതോടെ അടുത്ത വിളവും ഇല്ലാതെ ആയി . ജാതി കൃഷിയ്ക്ക് സ്‌പൈസസ് ബോര്‍ഡില്‍ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ജാതി കൃഷി നിലനിര്‍ത്തുന്നതിന് ധനസഹായം വിതരണം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






