പാണ്ടിപ്പാറ-ഈട്ടിക്കവല റോഡില്‍ യാത്രാക്ലേശം രൂക്ഷം
പാണ്ടിപ്പാറ-ഈട്ടിക്കവല റോഡില്‍ യാത്രാക്ലേശം രൂക്ഷം

ഇടുക്കി: പാണ്ടിപ്പാറ-ഈട്ടിക്കവല റോഡില്‍ യാത്രാക്ലേശം രൂക്ഷം. സ്‌കൂള്‍ ബസുകളടക്കം ദിവസേന നിരവധി വാഹങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മന്ത്രി റോഷി അഗസ്റ്റിന്‍ 10ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് തങ്കമണി സ്വദേശി കരാര്‍ ഏറ്റെടുത്തു. എന്നാല്‍ കരാറുകാരന്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ തുക നഷ്ടമായി. ഇത് കാമാക്ഷി പഞ്ചായത്തിന്റെ അനാസ്ഥയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഒരുകിലോമീറ്റര്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന സ്ഥിതിയാണ്. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള റോഡില്‍ മഴക്കാലത്ത് മലവെള്ളപ്പാച്ചിലും ശക്തമാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് അന്നത്തെ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന നോബിള്‍ ജോസഫ് ഉദ്ഘാടനം ചെയ്ത റോഡ് പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്. അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






