യുദ്ധം മറയാക്കി ഗ്യാസ് ഏജന്‍സികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അടിമാലി ബ്ലോക്ക് പഞ്ചായത്ത്
യുദ്ധം മറയാക്കി ഗ്യാസ് ഏജന്‍സികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അടിമാലി ബ്ലോക്ക് പഞ്ചായത്ത്
ഇടുക്കി: അടിമാലി മേഖലയില്‍ പാചക വാതക വിതരണം നടത്തുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി. യുദ്ധം മറയാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് ഗ്യാസ് ഏജന്‍സികള്‍ സ്വീകരിച്ച് വരുന്നതെന്ന് പ്രസിഡന്റ് മോഹനന്‍ നായര്‍ ആരോപിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നില്ലെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ ലഭിക്കുന്നതില്‍ കുറവ് വന്നിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്. ഏജന്‍സികളുടെ ഇത്തരം പ്രവണതക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഗ്യാസ് ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും വിഷയത്തില്‍ പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം ജില്ലാ സപ്ലൈ ഓഫീസ് പടിക്കല്‍ സമരം നല്‍കുമെന്നും ഭരണസമിതിയിംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മോഹനന്‍ നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാക്സിന്‍ ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി ഭായ്, രാജമ്മ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?