കട്ടപ്പനയില്‍ സംഭാര വിതരണവുമായി മലയാളി ചിരി ക്ലബ്
കട്ടപ്പനയില്‍ സംഭാര വിതരണവുമായി മലയാളി ചിരി ക്ലബ്
ഇടുക്കി: വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ മലയാളി ചിരി ക്ലബ് കട്ടപ്പനയില്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഭാരം വിതരണംചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. ബസ് സ്റ്റാന്‍ഡുകള്‍, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍, നിര്‍മാണ തൊഴിലാളികളുടെ തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ സംഭാരവും കുടിവെള്ളവും നല്‍കി. ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറില്‍ അധ്യക്ഷനായി. ചാരിറ്റി വിഭാഗം ചെയര്‍മാന്‍ മനോജ് വര്‍ക്കി, ജനറല്‍ സെക്രട്ടറി വിപിന്‍ വിജയന്‍, വൈസ് പ്രസിഡന്റ് ജെറിന്‍ ജോസഫ്, അശോക് ഇ ആര്‍, അജിത്ത് സുകുമാരന്‍, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിപിന്‍ വിശ്വനാഥന്‍, ബിജു നമ്പികല്ലേല്‍, സിബി കുരുവിക്കൊമ്പില്‍, നോബല്‍ ജോണ്‍, അജിന്‍ കെ ജോസഫ് എന്നിവര്‍ സംസാരിച്ചു. സന്തോഷ് ആര്‍, ഷെമില്‍ മുള്ളൂര്‍, ബിബിന്‍ വര്‍ഗീസ്, ജോബിന്‍സ് കുര്യന്‍, സോണി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?