കമ്പത്ത് പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: 2 പേര്‍ക്ക് ദാരുണാന്ത്യം: മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍: 2 പേര്‍ക്ക് പരിക്ക്

കമ്പത്ത് പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: 2 പേര്‍ക്ക് ദാരുണാന്ത്യം: മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍: 2 പേര്‍ക്ക് പരിക്ക്

Apr 25, 2026 - 15:18
 0
കമ്പത്ത് പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: 2 പേര്‍ക്ക് ദാരുണാന്ത്യം: മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍: 2 പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: തമിഴ്‌നാട് കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 2 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികളായ സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. കാട്ടുപള്ളിവാസല്‍  ക്ഷേത്രത്തിനുസമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയുടെ ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാലുദിവസമായി അടച്ചിട്ടിരുന്ന ഗോഡൗണ്‍ തൊഴിലാളികള്‍ തുറന്നതിനുപിന്നാലെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. സൂര്യയും ദീന ദയാലനും സംഭവസ്ഥലത്ത് മരിച്ചു. ശരീരാവശിഷ്ടങ്ങള്‍ ചിതറിയ നിലയിലായിരുന്നു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പാചകവാതക ചോര്‍ച്ച ഉള്‍പ്പെടെയുള്ള സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow