ചക്കുപള്ളം പഞ്ചായത്തില്‍ പോഷണ്‍ പക്വാഡ ക്യാമ്പയിന്‍ നടത്തി
ചക്കുപള്ളം പഞ്ചായത്തില്‍ പോഷണ്‍ പക്വാഡ ക്യാമ്പയിന്‍ നടത്തി
ഇടുക്കി: ചക്കുപള്ളം പഞ്ചായത്തില്‍ കുടുംബശ്രീയും ഐസിഡിഎസും ചേര്‍ന്ന് പോഷണ്‍ പക്വാഡ ക്യാമ്പയിന്‍ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പോഷണ്‍ അഭിയാന്റെ ഭാഗമായി നടപ്പിലാക്കുന്ന പോഷകാഹാര ബോധവല്‍ക്കരണ ക്യാമ്പെയ്‌നാണ് പോഷണ്‍ പക്വാഡ. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക്0 പോഷകാഹാരത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണരീതികള്‍, ചെറുധാന്യങ്ങളുടെ ഉപയോഗം, വിളര്‍ച്ച തടയല്‍ (അനീമിയ) എന്നിവ പ്രചരിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. പോഷകാഹാര പ്രദര്‍ശനവും കൗമാര കുട്ടികള്‍ക്കായി ബോധവല്‍ക്കരണ സെമിനാറും നടത്തി. പ്രദര്‍ശന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനു ടി എസ് അധ്യക്ഷയായി. ജിആര്‍സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഗീത ശിവന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയമോള്‍ സാബു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ ജാസ്മിന്‍, സിഡിഎസ് അംഗം റീന വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?