വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ മൂന്ന് വര്‍ഷം മുമ്പ് പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തില്‍ ധനുഷിനെയാണ് (24) വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2023ല്‍ പെണ്‍കുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച ഇയാള്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. കഴിഞ്ഞ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീടിന് പരിസരത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചത് കുട്ടിയെ ഭയപ്പെടുത്തി. വീണ്ടും ഉപദ്രവിക്കപ്പെടുമെന്ന ഭീതിയില്‍ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വണ്ടിപ്പെരിയാര്‍ സിഐ അമൃത സിംഗ് നായക്, എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?