മൂലമറ്റത്ത് ട്രാവലറും ബൈക്കും കൂട്ടിയിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
മൂലമറ്റത്ത് ട്രാവലറും ബൈക്കും കൂട്ടിയിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഇടുക്കി: മൂലമറ്റത്ത് ട്രാവലറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ മുട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു. വഴിത്തല ഇരുട്ടുതോട് അറിഞ്ഞുപുഴയില്‍ ടിങ്കു ജോണ്‍ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി മലങ്കര മ്രാലയില്‍ വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. 2024 ഒക്ടോബറിലാണ് മുട്ടം സ്റ്റേഷനില്‍ എത്തിയത്. ഭാര്യ മിനി. മക്കള്‍: ആല്‍ബിന്‍, ഡെന്നി.
What's Your Reaction?






