കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു
കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ലോഗോ പ്രകാശനം നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്നു. എം എം മണി എംഎല്‍എ പ്രകാശന കര്‍മം നിര്‍വഹിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ മനോജ്കുമാര്‍ ഇ ജി, അനീഷ് കുമാര്‍ എസ്, സജുരാജ് ആര്‍ എസ്, അനീഷ് രാജു, ബിനു കെ ജോണ്‍, എസ്എച്ച്ഒ ജര്‍ലിന്‍ സ്‌കറിയ, എസ് ഐ ലിജോ പി മാണി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കണ്‍വന്‍ഷന്‍ ജൂണ്‍ 17ന് തൊടുപുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






