വജ്ര ജൂബിലി ഫെലോഷിപ്പ്: കോവില്‍മലയില്‍ സൗജന്യ ചെണ്ട, ചിത്രരചനാ പരിശീലനം
വജ്ര ജൂബിലി ഫെലോഷിപ്പ്: കോവില്‍മലയില്‍ സൗജന്യ ചെണ്ട, ചിത്രരചനാ പരിശീലനം

ഇടുക്കി: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കോവില്‍മല എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ സൗജന്യ കലാ പരിശീലനം ആരംഭിച്ചു. ചെണ്ട, ചിത്രരചന എന്നിവയില്‍ പരിശീലനം നല്‍കും. കോവില്‍മല എസ്എന്‍ ഓഡിറ്റോറിയത്തില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ് അധ്യക്ഷയായി. കോവില്‍മല സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോമോന്‍ വട്ടത്തറ, എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റ് ടി ജി പ്രശാന്ത്, സംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍, സിഎസ്‌ഐ പള്ളി ഇവാഞ്ചലിസ്റ്റ് ഡൊമിനിക് ജേക്കബ്, എസ്എന്‍ ലൈബ്രറി സെക്രട്ടറി വി ജി ബിജു, ലൈബ്രറി ഭാരവാഹികളായ രമേശ് ഗോപാലന്‍, ഇന്ദു സാബു, വിഷ്ണു ചേന്നാട്ട്, ഒ എസ് ആനന്ദസാഗര്‍, വജ്ര ജൂബിലി ഫെലോഷിപ്പ് അധ്യാപകരായ അനന്ദു സാബു, ബാബു മാത്യു, അനന്തു എബി എന്നിവര്‍ സംസാരിച്ചു. എല്ലാവര്‍ക്കും സൗജന്യമായി കല പരിശീലിക്കാനുള്ള സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയാണ് വജ്ര ജൂബിലി ഫെലോഷിപ്പ്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ കഥകളി, നാടകം, ചെണ്ട, ചിത്രരചന, ഫോട്ടോഗ്രഫി എന്നിവ സൗജന്യമായി പരിശീലിപ്പിച്ചുവരുന്നു.
What's Your Reaction?






