കട്ടപ്പനയിൽ സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
കട്ടപ്പനയിൽ സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
ഇടുക്കി: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എം മുൻ ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ രണ്ടാം അനുസ്മരണം കട്ടപ്പന ഏരിയ കമ്മിറ്റി നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി മാത്യു ജോർജ് പതാക ഉയർത്തി. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ പോരാട്ടം നയിച്ച നേതാവാണ് സീതാറാം യെച്ചൂരിയെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി നടന്ന സമരപോരാട്ടങ്ങൾക്ക് യെച്ചൂരി നേതൃത്വം നൽകിയതായും മാത്യു ജോർജ് പറഞ്ഞു. പ്രവർത്തകരും നേതാക്കളും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ കമ്മിറ്റിയംഗങ്ങളായ ലിജോബി ബേബി, കെ എൻ വിനീഷ്കുമാർ, ജോബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?