ഗവർണക്ക് സംഘപരിവാർ അജണ്ടയെന്ന്: എസ്എഫ്ഐ പഠിപ്പുമുടക്കി
ഗവർണക്ക് സംഘപരിവാർ അജണ്ടയെന്ന്: എസ്എഫ്ഐ പഠിപ്പുമുടക്കി

ഇടുക്കി :സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ,എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തി .കട്ടപ്പനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമരം നടന്നു . പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഗൗതം എം .എസ് ഉദ്ഘാടനം ചെയ്തു.
എസ് എഫ് ഐ കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവും നടത്തി.
ബി ജെ പി പ്രസിഡന്റ് എഴുതി നല്‍കുന്ന പേരുകള്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നിയമിക്കുകയാണെന്നും . സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതിനപ്പുറം കേരളത്തിലെ സര്‍വകലാശാലകളുടെ മൊത്തം കച്ചവടം താനാണ് എന്നുള്ള ധിക്കാരവും ധാര്‍ഷ്ട്യവുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.
What's Your Reaction?






