കരോളിൻ റോബിൻ യു പി വിഭാഗം മികച്ച നടി
കരോളിൻ റോബിൻ യു പി വിഭാഗം മികച്ച നടി

കട്ടപ്പന : മികച്ച നടിയായി കരോളിൻ റോബിൻ. റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഇത്തിൾ കണ്ണി എന്ന നാടകത്തിലെ പ്രകടനത്തിന് മികച്ച നടിയായ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കരോളിൻ.യു പി വിഭാഗത്തിൽ മികച്ച നാടകമായ് തിരഞ്ഞെടുത്തതും കരോളിൻ അഭിനയിച്ച ഇത്തിൾകണ്ണി തന്നെ.
നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ നൂർ ജാഹാൻ അവതരിപ്പിച്ചാണ് കട്ടപ്പന സ്വദേശിയും ഓശാനം സ്കൂളിലെ ഏഴാം ക്ലാസുകാരിയുമായ കരോളിൻ റോബിൻ മികച്ച നടി എന്ന നേട്ടം കൈവരിച്ചത്.
കട്ടപ്പനയിലെ ഒരു വ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തിലൂടെ കരോൾ ശ്രദ്ധേയയാണ്. ഒപ്പം ദൈവത്തിന്റെ മുഖമുള്ളവർ എന്ന ക്രിസ്ത്യൻ ആൽബത്തിലും അഭിനയിച്ച പ്രതിഭ കൂടിയാണ് കരോളിൻ റോബിൻ. അഭിനയരംഗത്തോടുള്ള താല്പര്യമാണ് കലോത്സവത്തിലേക്ക് കരോളിനെ നയിച്ചത്. കലോത്സവ രംഗത്തും മികച്ച നേട്ടം കൈവരിച്ചതോടെ അഭിനയരംഗത്തെ പുതിയ സാധ്യതകളിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഈ കലാകാരി..
What's Your Reaction?






