കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളി തിരുനാള്‍ തുടങ്ങി

കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളി തിരുനാള്‍ തുടങ്ങി

Feb 7, 2025 - 17:11
 0
കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളി തിരുനാള്‍ തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ജോസ് മാത്യു പറപ്പള്ളില്‍ കൊടിയേറ്റി. കാഞ്ഞിരപ്പള്ളി രൂപത മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കുര്‍ബാനക്ക് ഫെറോനയിലെ വിവിധ ഇടവകയില്‍നിന്നുള്ള വൈദീകര്‍ സഹകാര്‍മികരായി. 7ന് വൈകിട്ട് 4.30ന് കുര്‍ബാന- ഫാ. ജോസ് മാത്യു പറപ്പള്ളില്‍, 6.30ന് സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ഥനകളും. 8ന് രാവിലെ 6.30ന് കുര്‍ബാന- ഫാ. ജോസഫ് ഇടിയാകുന്നേല്‍, ഫാ. മനേഷ് കുന്നക്കാട്ട്. 3.30ന് ജപമാല, 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ജോസഫ് നിരവത്ത്. വൈകിട്ട് 6.30ന് ടൗണ്‍ പ്രദക്ഷിണം, 8ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം- ഫാ. ജോസഫ് കളപ്പുരയ്ക്കല്‍, രാത്രി 9ന് വെടിക്കെട്ട്. 9ന് രാവിലെ 6.30ന് കുര്‍ബാന- ഫാ. മനു കിളികൊത്തിപ്പാറ, 9ന് തിരുനാള്‍ കുര്‍ബാന- ഫാ. ഷിബിന്‍ സ്റ്റീഫന്‍ മണ്ണാറത്ത്, 4.30ന് തിരുനാള്‍ കുര്‍ബാന- ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, 6.30ന് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, 7.45ന് സമാപനാശീര്‍വാദം, ഡാന്‍സ് ആന്‍ഡ് മ്യൂസിക് നൈറ്റ്, കലാപരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍മാരായ ജോയി വെട്ടിക്കുഴി, ബേബി ഓലിക്കരോട്ട്, ഫ്രാന്‍സിസ് തോട്ടത്തില്‍, ട്രസ്റ്റിമാരായ പയസ് കുന്നേല്‍, ജോണി കലയത്തിനാല്‍, ദേവസ്യ പടിയാനിക്കല്‍, മാത്തുക്കുട്ടി കറുത്തേടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow