കനത്ത വരള്‍ച്ച: കരകയറാനാകാതെ ജില്ലയിലെ ഏലം കര്‍ഷകര്‍: പ്രഖ്യാപനത്തിലൊതുങ്ങി സര്‍ക്കാര്‍ ധനസഹായം
കനത്ത വരള്‍ച്ച: കരകയറാനാകാതെ ജില്ലയിലെ ഏലം കര്‍ഷകര്‍: പ്രഖ്യാപനത്തിലൊതുങ്ങി സര്‍ക്കാര്‍ ധനസഹായം

ഇടുക്കി: കനത്ത വേനലില്‍ കൃഷി നാശം സംഭവിച്ച ജില്ലയില ഏലം കര്‍ഷകര്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭ്യമായില്ല. സര്‍ക്കാരിന്റെ എഐഎംഎസ് (എയിംസ്) പോര്‍ട്ടലില്‍ നിന്നുള്ള കണക്കനുസരിച്ച് 2024ലെ വേനല്‍ച്ചൂടില്‍ ജനുവരി 1 മുതല്‍ ജൂലൈ 31 വരെ 17,944 ഏലം കര്‍ഷകരുടെ 4368 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. കര്‍ഷകര്‍ക്ക് 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും കണക്കില്‍ വ്യക്തമാണ്. ആദ്യഘട്ടമായി 78,53,208 രൂപ അനുവദിച്ചതായും തുക ലഭിക്കേണ്ട കര്‍ഷകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എയിംസ് പോര്‍ട്ടലില്‍ നല്‍കണമെന്ന കൃഷി ഡയറക്ടറേറ്റിന്റെ അറിയിപ്പ് പ്രകാരം 2024 നവംബര്‍ 21ന് ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചതായും കൃഷിവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അനുവദിച്ച തുക ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 10.93 കോടുരൂപ പതിനെണ്ണായിരത്തോളം കര്‍ഷകര്‍ക്ക് പങ്കിടുമ്പോള്‍ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. അതുപോലും നല്‍കാന്‍ തയാറാകാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഹസിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
What's Your Reaction?






