കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഒരുസീറ്റില്‍ യുഡിഎഫ് വിമതന്‍
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഒരുസീറ്റില്‍ യുഡിഎഫ് വിമതന്‍
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ യുഡിഎഫിന് വിമത ഭീഷണി. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പുന്നയാറില്‍ നിലവിലെ പഞ്ചായത്തംഗം ഐസണ്‍ ജിത്തിനെതിരെയാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സന്തോഷ് കിഴക്കേടത്ത് സ്വതന്ത്രനായി മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് സന്തോഷ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ സിജോ ഫ്രാന്‍സിസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിന്‍സെന്റ് ജോസഫും മത്സരരംഗത്തുണ്ട്. 35 വര്‍ഷമായി യുഡിഎഫാണ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഭരണം കൈയാളുന്നത്. നിലവില്‍ യുഡിഎഫ്-10, എല്‍ഡിഎഫ്-7, എന്‍ഡിഎ-1 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?

